ദോഹ: പ്രവാസി മലയാളികൾക്കായുള്ള കേരള സർക്കാരിൻ്റെ നോർക്ക കെയർ പ്ലസ് പ്രവാസി ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ എൻറോൾ ചെയ്യുന്നതിനായി ഇൻകാസ് ഖത്തർ ആരംഭിച്ച ഹെൽപ് ഡെസ്കിന്റെ ഉദ്ഘാടനം ഐ.സി.സി പ്രസിഡന്റ് ഏ. പി. ......
പി വി എ നാസർ
ദോഹ: പ്രവാസത്തിന്റെ തിരക്കുകൾക്കിടയിലും നാട്ടിലെ ആഘോഷങ്ങളുടെ അതേ നിറപ്പകട്ടോടെ ഓണത്തെ വരവേൽക്കാൻ ഒരുങ്ങി ഖത്തർ മലയാളികൾ. ഗൾഫ് മണ്ണിൽ കൂട്ടായ്മയുടെയും പങ്കുവെക്കലിന്റെയും സന്ദേശമറിയിക്കുന്ന ഓണാഘോഷങ്ങൾക്ക് വരുംദിവസങ്ങളിൽ വിവിധ മലയാളി അസോസിയേഷനുകളും ക്ലബ്ബുകളും വേദിയൊരുക്കും.
വിപണികളിൽ ആഴ്ചകൾക്ക് മുൻപേ ഓണക്കാലത്തിന്റെ തിരക്ക് പ്രകടമാണ്. ......
തിരൂർ: ഗ്രാൻഡ് മാൾ & ഗ്രാൻഡ് ഹൈപ്പർമാർക്കറ്റ് ഖത്തർ റീജ്യണൽ ഡയറക്ടർ അഷ്റഫ് ചിറക്കലിന്റെ മാതാവ് സൈനബ ചേലാട്ട് (89) നിര്യാതയായി. പരേതനായ ഉണ്ണീൻ കുട്ടി ചിറക്കലാണ് ഭർത്താവ്. ......
ദോഹ: തിരുവോണ ദിനമായ നാളെ (ഓഗസ്റ്റ് 26, ബുധനാഴ്ച) ദോഹയിലെ ഇന്ത്യൻ എംബസിക്ക് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. എംബസി പുറപ്പെടുവിച്ച വാർത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
എംബസിയുടെ സേവനങ്ങൾ അന്നേദിവസം ലഭ്യമാകില്ലെന്നും, തുടർന്ന് വരുന്ന ദിവസങ്ങളിൽ പതിവുപോലെ സേവനങ്ങൾ പുനരാരംഭിക്കുമെന്നും അറിയിപ്പിൽ പറയുന്നു.
സാധാരണ ദിവസങ്ങളിൽ രാവിലെ 8:00 മുതൽ വൈകീട്ട് 4:30 വരെയാണ് എംബസി പ്രവർത്തിക്കുന്നത്. ......
ദോഹ: പ്രവാസി മലയാളി വിദ്യാർത്ഥി കൂട്ടായ്മയായ സ്റ്റുഡന്റ്സ് ഇന്ത്യ ഖത്തര്‍ മദീന ഖലീഫ സോൺ "സിഖായ സമ്മര്‍ സിപ്പ്” സംഘടിപ്പിച്ചു. വളണ്ടിയര്‍മാര്‍ വിവിധ സ്ഥലങ്ങളില്‍ ശീതളപാനീയങ്ങളും ലഘുഭക്ഷണവും എത്തിച്ച് തൊഴിലാളികള്‍ക്ക് വിതരണം ചെയ്തു. ......
ദോഹ: പുതിയ അക്കാദമിക് വർഷത്തിന് തുടക്കമാകുന്ന പശ്ചാത്തലത്തിൽ, കുട്ടികളുടെ പഠനയാത്രയിൽ മാതാപിതാക്കളുടെ പങ്കാളിത്തം ഉറപ്പാക്കാൻ 'വാസൽ ഇയാലക്' (Walk Your Kids to School) എന്ന പേരിൽ പ്രത്യേക ബോധവൽക്കരണ പ്രചാരണത്തിന് തുടക്കമിട്ട് ഖത്തർ സാമൂഹിക വികസന കുടുംബ മന്ത്രാലയം (MoSDF). 'ബാക്ക് ടു സ്കൂൾ' പരിപാടികളുടെ ഭാഗമായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
കുട്ടികളെ സ്കൂളിൽ കൊണ്ടുവിടുന്നത് വെറുമൊരു ദൈനംദിന ചുമതല എന്നതിലുപരി, അവരുമായി സംസാരിക്കാനും അവരുടെ ചിന്തകളും ആശങ്കകളും അടുത്തറിയാനുമുള്ള അവസരമായി മാറ്റുകയാണ് പദ്ധതിയുടെ ലക്ഷ്യം. ......
ദോഹ: അനധികൃത വന്യജീവി കടത്തിനെതിരെയുള്ള ആഗോള പോരാട്ടം ശക്തമാക്കുന്നതിന്റെ ഭാഗമായി 'യുണൈറ്റഡ് ഫോർ വൈൽഡ്ലൈഫ്' ട്രാൻസ്പോർട്ട് ടാസ്ക് ഫോഴ്സിൽ അംഗത്വമെടുത്ത് ഖത്തർ എയർപോർട്ട് ഓപ്പറേഷൻ ആൻഡ് മാനേജ്മെന്റ് കമ്പനിയായ 'മതാർ' (MATAR). ബക്കിംഗ്ഹാം പാലസ് പ്രഖ്യാപനത്തിൽ (Buckingham Palace Declaration) ഒപ്പുവെച്ചുകൊണ്ടാണ് മതാർ ഈ പങ്കാളിത്തം ഔദ്യോഗികമാക്കിയത്.
വന്യജീവികളുടെയും അനുബന്ധ ഉൽപ്പന്നങ്ങളുടെയും അനധികൃത കടത്ത് തടയുന്നതിനുള്ള കർശന നടപടികൾ ഉൾക്കൊള്ളുന്നതാണ് ബക്കിംഗ്ഹാം പാലസ് പ്രഖ്യാപനം. ......
ദോഹ:ലോകമെമ്പാടുമുള്ള വാർത്തകളും സോഷ്യൽ മീഡിയ ഉള്ളടക്കങ്ങളും വിവിധ ഭാഷകളിൽ തത്സമയം നിരീക്ഷിക്കുന്നതിനും വിശകലനം ചെയ്യുന്നതിനുമായി 'സർദ്' (Sard) എന്ന പുതിയ ഡിജിറ്റൽ പ്ലാറ്റ്ഫോമിന് തുടക്കമിട്ട് ഖത്തർ വിദേശകാര്യ മന്ത്രാലയം (MoFA). വിദേശകാര്യ മന്ത്രാലയം സെക്രട്ടറി ജനറൽ ഡോ. ......